മരുതോങ്കരയിലെ ലഹരി കേസ്: പിടിയിലായ കീർത്തന ലഹരിസംഘങ്ങളുടെ 'ലേഡി ഡോൺ'

മരുതോങ്കരയിലെ ലഹരി കേസ്: പിടിയിലായ  കീർത്തന ലഹരിസംഘങ്ങളുടെ 'ലേഡി ഡോൺ'
2026-07-13T16:47:00 | By Fathimathul Henna
#Latest News #Kozhikode News #Drug Case #Lady Don #K.C. Keerthana #Vadakara Police #DANSAF #Money Mule

കോഴിക്കോട്:(truevisionnews.com)ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനിയായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്. ലഹരി സംഘങ്ങൾക്കിടയിൽ 'ലേഡി ഡോൺ' എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്.

ശനിയാഴ്ചയാണ് മരുതോങ്കര ലഹരിമരുന്ന് കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകൾക്കായി സ്വന്തം ബാങ്ക് അക്കൗണ്ട് കൈമാറിയ കീർത്തനയെ വടകര പൊലീസും ഡാൻസാഫും ചേർന്ന് പേരാമ്പ്രയിൽ നിന്ന് പിടികൂടിയത്.

കായിക അധ്യാപികയും മുൻ കായികതാരം കൂടിയാണ് കെ സി കീർത്തന.സ്കൂബ യോഗ പരിശീലിക്കയായും നിരവധി സ്കൂളുകളിൽ ഇവർ പ്രവർത്തിച്ചിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ കീർത്തനയുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്നും പോലീസ് അനേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം 2 ഗ്രാം എം.ഡി.എം.എ.യുമായി വടകര ആവിക്കൽ ബീച്ച് സ്വദേശി സഫാൻ എന്ന യുവാവ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്രയിൽ വെച്ച് പൊലീസ് കീർത്തനയെ കസ്റ്റഡിയിലെടുത്തത്.

ലഹരി ഇടപാടുകാർ ആവശ്യപ്പെടുന്ന പണം കീർത്തനയുടെ അക്കൗണ്ടിലേക്ക് വരികയും, തുടർന്ന് മറ്റൊരു ഇടപാടുകാരൻ വഴി ആവശ്യക്കാർക്ക് മരുന്ന് എത്തിക്കുകയുമായിരുന്നു ഇവരുടെ രീതി.

കീർത്തനയുടെ അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം അയച്ച ആളുകളുടെ വിവരങ്ങളും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.

ലഹരി കച്ചവടത്തിനായി പ്രതികൾ 'മണി മ്യൂൾ' സംവിധാനമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ വടകര മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ നിലവിൽ രണ്ടുപേരാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്.

Content Highlight: Kozhikode Scuba Teacher Arrested as Lady Don in Drug Money Mule Case-NEW-new

#Latest News #Kozhikode News #Drug Case #Lady Don #K.C. Keerthana #Vadakara Police #DANSAF #Money Mule

Next TV

Related Stories
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 11:23 AM

ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസിൽ വിയ്യൂർ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ഇതാദ്യ...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 14, 2026 11:18 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ പൈസക്കരിയിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി സജി മരിച്ചു. തേങ്ങയിടുന്നതിനിടെ കടന്നൽ കൂട്ടിൽ നിന്നാണ്...

Read More >>
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

Jul 14, 2026 11:10 AM

കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

മണ്ണാർക്കാട് ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച കേസിൽ കെ.ടി ജലീലിന് പിഴവെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ റിപ്പോർട്ട്. തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി...

Read More >>
വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

Jul 14, 2026 10:44 AM

വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' നിഹാദിനെതിരെ...

Read More >>
ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

Jul 14, 2026 10:42 AM

ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപയായി. 18 കാരറ്റിന് ഏകീകൃത വിലയും ഇന്നുമുതൽ...

Read More >>
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

Jul 14, 2026 10:38 AM

വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശി സുദർശന് കുത്തേറ്റു. ഹെലിപ്പാഡ് മേഖലയിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം....

Read More >>
Top Stories

News Roundup